State Bank of India recruitment 2020
സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ എസ് ഒ
റിക്രൂട്ട്‌മെന്റ് 2020: സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ
ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു . ഓൺലൈൻ അപേക്ഷാ പ്രക്രിയയും
ആരംഭിച്ചു. വിവിധ നോട്ടിഫിക്കേഷൻ നമ്പറുകളിൽ വിവിധ തസ്തികകളിലേക്ക് മൊത്തം 444 ഒഴിവുകൾ ഉണ്ട്. നിശ്ചിതയോഗ്യത ഉള്ളവർ ജൂലൈ 13-നോ
അതിനുമുമ്പോ sbi.co.in/careers എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അഭിമുഖത്തിൻറ
അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്, പരീക്ഷ ഇല്ല.
ഉദ്യോഗാർത്ഥികൾ എസ്‌ബിഐയുടെ പേജിന്റെ താഴെ
നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഒഫീഷ്യൽ സൈറ്റിൽ കയറി ,അതിൽ കരിയർസ് ലിങ്കിൽ ക്ലിക്കുചെയ്യണം. ഏറ്റവും പുതിയ അറിയിപ്പ്
വിഭാഗങ്ങൾക്ക് കീഴിൽ, ലിങ്കിൽ ക്ലിക്കുചെയ്‌ത് അപ്ലൈ
നൌ എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ മുമ്പ് രജിസ്റ്റർ
ചെയ്തിട്ടുണ്ടെങ്കിൽ ‘ന്യൂ രജിസ്ട്രേഷൻ’ അല്ലെങ്കിൽ ‘ലോഗിൻ’ ചെയ്യുക.
ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷ ഫീസ് 750 രൂപയാണ്.
അപേക്ഷിക്കുന്നതിനുമുമ്പ് യോഗ്യത,
ഫീസ്, എക്സ്പീരിയൻസ്, കൂടാതെ തിരഞ്ഞെടുപ്പ്
നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ നോട്ടിഫിക്കേഷൻ്റ ലിങ്ക് താഴെ
കൊടുത്തിട്ടുണ്ട്.
സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ എസ്‌ഒ റിക്രൂട്ട്‌മെന്റ് 2020 - യോഗ്യത
ഒഉദ്യോഗാർത്ഥി അംഗീകൃത സർവകലാശാലയിൽ
നിന്നോ കോളേജിൽ നിന്നോ സിഎ / എംബിഎ (ഫിനാൻസ്) / പിജിഡിഎം (ഫിനാൻസ്) / പിജിഡിബിഎം
(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും ബിരുദാനന്തര ബിരുദം
പൂർത്തിയാക്കിയിരിക്കണം. 3 വർഷം കുറഞ്ഞത് ജോലി പരിചയം വേണം, ഗ്രാമീണ മേഖലയിൽ
ഉള്ളവർക്ക് 2 വർഷം മതി.
പ്രായം: അപേക്ഷിക്കാൻ താൽപര്യപെടുന്നവരുടെ
ഏറ്റവും കുറഞ്ഞ പ്രായം 25 ആയിരിക്കണം, എന്നാൽ
35 വയസ് കവിയരുത്. 2020
ജനുവരി ഒന്ന് വെച്ചാണ് പ്രായം കണക്കാക്കുക.
SBI RECRUITMENT- 2020 ഫീസ്
ജനറൽ , ഒബിസി , ഇ-ഡബ്ലു-എസ് എന്നിവർക്ക്
750 രൂപ. പട്ടിക വിഭാഗം , അംഗപരിമിതർ എന്നിവർക്ക് ഫീസില്ല. കൂടിതൽ വിവരങ്ങൾക്ക് ഔദ്യോഗിക
നോട്ടിഫിക്കേഷൻ വായിക്കുക.
SBI RECRUITMENT- 2020: ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 42,020
മുതൽ 51,490 രൂപ വരെ ശമ്പളം ലഭിക്കും. ഇതിനു പുറമെ
മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപ്‌ലോഡ് ചെയ്യേണ്ടതിൻറ
വിശദാംശങ്ങൾ
വിദ്യാഭ്യാസ
സർട്ടിഫിക്കറ്റുകൾ: മാർക്ക്-ഷീറ്റുകൾ /
ഡിഗ്രി സർട്ടിഫിക്കറ്റ് (PDF), എക്സ്പീരിയൻസ്
സർട്ടിഫിക്കറ്റുകൾ, ഫോട്ടോ (JPG
/ JEPG), ഒപ്പ് …ETC
3 വർഷത്തേക്കാണ് നിയമനം, മികവിൻറ അടിസ്ഥാനത്തിൽ അത് 5 വർഷം വരെ നീട്ടികിട്ടിയേക്കാം
കൂടുതൽ വിവരങ്ങൾക്കും ഒഴിവുകളുടെ എണ്ണത്തിനും താഴെ താഴെ നോക്കുക ... അപ്ലെ ചെയ്യാനുള്ള ഒഫീഷ്യൽ ലിങ്കും താഴെ ഉണ്ട്
Official Notification
Post a Comment