GRAMEENA BANK VACANCY 2020

ഗ്രാമീണ ബേങ്കുകളിൽ 10000 ൽ പരം ഒഴിവുകൾ


ഇന്ത്യയിൽ ഒട്ടാകെയുള്ള 43 ൽ പരം ഗ്രാമീണ ബേങ്കുകളിലേക്കാണ് IBPS റിക്രൂട്ട് നടത്തുന്നത്. ജൂലൈ 21 വരെ അപേക്ഷ സ്വീകരിക്കും ഓഫീസ് അസിസ്റ്റന്റ് , ഓഫീസർ സ്കെയിൽ -1, ഓഫീസർ സ്കെയിൽ- II ,ഓഫീസർ സ്കെയിൽ -3 തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം.

ഒഴിവുകളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു



വിദ്യാഭ്യാസ യോഗ്യത


·         ഗ്രാമീണ ബേങ്ക് ഓഫീസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്):


*  അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം.
* അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷയിലെ പ്രാവീണ്യം.
*  അഭികാമ്യം – കമ്പ്യൂട്ടർ അറിയണം.

·         ഗ്രാമീണ ബേങ്ക് ഓഫീസർ സ്കെയിൽ -1:


*  അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം. കൃഷി, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, മൃഗസംരക്ഷണം, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, പിസ്‌കൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ്, സഹകരണം, ഇൻഫർമേഷൻ ടെക്‌നോളജി, മാനേജ്‌മെന്റ് ലോ, ഇക്കണോമിക്‌സ്, അക്കൗണ്ടൻസി തുടങ്ങിയവയിൽ ബിരുദം നേടിയവർക്ക് മുൻഗണന നൽകും.

*  അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷയിലെ പ്രാവീണ്യം.
*  കമ്പ്യൂട്ടർ പരിജ്ഞാനം


·         ഗ്രാമീണ ബേങ്ക് ഓഫീസർ സ്കെയിൽ - II (ജനറൽ ബാങ്കിംഗ് ഓഫീസർ):




* അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ തത്തുല്യമായ ബിരുദം. ബാങ്കിംഗ്, ധനകാര്യം, കൂടാതെ നേരത്തെ മുകളിൽ സൂചിപ്പിവയിൽ ഏതെങ്കിലും ബിരുദം നേടിയവർക്ക് മുൻഗണന നൽകും.

*  ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ രണ്ട് വർഷ പരിചയം

·       ഗ്രാമീണ ബേങ്ക്   ഓഫീസർ സ്കെയിൽ- II (ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ):


*  ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും 50% മാർക്കോടെ ബിരുദം അല്ലങ്കിൽ തത്തുല്യമായ യോഗ്യത
*  എ‌എസ്‌പി, പി‌എച്ച്പി, സി ++, ജാവ, വിബി, വിസി, ഒ‌സി‌പി മുതലായവയിലെ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന

*  ഈ മേഖലയിലെ ഒരു വർഷത്തെ പരിചയവും ആവശ്യമാണ്

·         ഗ്രാമീണ ബേങ്ക് ഓഫീസർ സ്കെയിൽ- II (ചാർട്ടേഡ് അക്കൗണ്ടന്റ്):

*  സിഎ
*  ചാർട്ടേഡ് അക്കൗണ്ടന്റായി ഒരു വർഷത്തെ പരിചയം.


·            ഗ്രാമീണ ബേങ്ക്   ഓഫീസർ സ്കെയിൽ- II (ലോ ഓഫീസർ):


*  അംഗീകൃത ബിരുദം അല്ലെങ്കിൽ  തത്തുല്യമായ ബിരുദം. കുറഞ്ഞത് 50% മാർക്ക്
*  രണ്ട് വർഷം അഭിഭാഷകനായി അല്ലെങ്കിൽ രണ്ട് വർഷ കാലയളവിൽ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ ലോ ഓഫീസറായി ജോലി ചെയ്തിരിക്കണം.

·       ഗ്രാമീണ ബേങ്ക്   ഓഫീസർ സ്കെയിൽ- II (ട്രഷറി മാനേജർ):


*  (സിഎ) അല്ലെങ്കിൽ അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ധനകാര്യത്തിൽ എംബിഎ.


*  ഈ മേഖലയിൽ ഒരു വർഷത്തെ പരിചയം.

·         ഗ്രാമീണ ബേങ്ക് ഓഫീസർ സ്കെയിൽ- II (മാർക്കറ്റിംഗ് ഓഫീസർ):

*  അംഗീകൃത എം.ബി.എ മാർക്കറ്റിംഗിൽ
*  ഇതേ മേഖലയിൽ ഒരു വർഷത്തെ പരിചയം.

·         ഗ്രാമീണ ബേങ്ക്  ഓഫീസർ സ്കെയിൽ- II (അഗ്രികൾച്ചറൽ ഓഫീസർ):


(1) അംഗീകൃത ബിരുദം ഇനി പറയുന്നവയിൽ കാർഷിക / ഹോർട്ടികൾച്ചർ / ഡയറി / അനിമൽ ഹസ്ബൻഡറി / ഫോറസ്ട്രി / വെറ്ററിനറി സയൻസ് / അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് / പിസ്‌കൾച്ചർ കൂടാതെ കുറഞ്ഞത് 50% മാർക്ക് വേണം
(2) ഇതേ മേഖലയിൽ രണ്ട് വർഷത്തെ പരിചയം വേണം

·         ഗ്രാമീണ ബേങ്ക് ഓഫീസർ സ്കെയിൽ -3:


(1) അംഗീകൃത ബിരുദം ഏതെങ്കിലും വിഷയത്തിൽ, 50% മാർക്ക് നേടിണം/ തത്തുല്യമായ ബിരുദം.  ധനകാര്യം / ബാങ്കിംഗ്/വിപണനം/ കൃഷി,  സാമ്പത്തിക ശാസ്ത്രം, (കൂടുതൽ ബിരുദ യോഗ്യതകൾ അറിയാൻ നോട്ടിഫിക്കേഷൻ നോക്കുക) എന്നിവയിൽ ബിരുദം / ഡിപ്ലോമ നേടിയവർക്ക് മുൻഗണന നൽകും. അക്കൗണ്ടൻസി. വിശദമായ നോട്ടിഫിക്കേഷൻെ്റ ലിങ്ക് താഴെ ലഭിക്കും.

(2) ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനങ്ങളിലോ ഓഫീസറായി  5 വർഷത്തിൽ കുറയാത്ത പരിചയം.



അപേക്ഷാ ഫീസ്: നെറ്റ് ബാങ്കിംഗ് / ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് മുതലായവ ഉപയോഗിച്ച് ഓൺ‌ലൈൻ ആയി ഫീസ് അടക്കാം . ഓഫീസർ സ്കെയിൽ 1/2/3, ഓഫീസ് അസിസ്റ്റൻറ് എന്നിവർക്ക് 850 രൂപ ( SC/ST , PWBD, EXSM – 175 രൂപ)


ഒഴിവുകളുടെ പട്ടിക



വയസ് – 2020 (ജൂലൈ 1 പ്രകാരം)


ഓഫീസ് അസ്സ്റ്റൻറ് - 18 – 28
ഓഫീസ്  സ്കെയിൽ (1) -18 -30
ഓഫീസ്  സ്കെയിൽ (2) 21-32
ഓഫീസ്  സ്കെയിൽ (3) 21-40

അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക



Post a Comment

Previous Post Next Post