Current Affairs June 2020


Current Affairs June 2020




ലോകാരോഗ്യ സംഘടനയുടെ എക്സസിക്യൂട്ടീവ് ബോർഡിന്റെ പുതിയ ചെയർമാനായി ഹർഷ് വർധൻ ആധികാരമേറ്റു.

ഇന്ത്യയാണ് പഴ്സനൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ് ( പിപിഇ ) കിറ്റ് നിർമാണത്തിൽ ലോകത്തു രണ്ടാം സ്ഥാനത്തുള്ള രാജ്യം 

ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ വിഡിയോ കെവൈസി സംവിധാനം തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ് കോട്ടക് മഹീന്ദ്ര

ഈ കൊല്ലത്തെ രാജ്യാന്തര ജൈവ വൈവിധ്യ ദിനത്തിന്റെ ( മേയ് 22 ) സന്ദേശം ആണ് സൊലൂഷൻസ് ആർ ഇൻ നേച്ചർ.

ലോക മെട്രോളജി ദിനമായി ആചരിച്ച ദിവസമാണ് മേയ് 20
ജൂലൈയിൽ ' അൽ അമൽ ' എന്ന ചൊവ്വാ ദൗത്യത്തിന് ഒരുങ്ങുന്ന രാജ്യമാണ് യുഎഇ.

കോവിഡ് സാഹചര്യത്തിൽ സാമൂ ഹിക അകലം പാലിക്കുന്നതിനായി ഐഫീൽ - യു എന്ന ബേസ്ലെറ്റ് വികസിപ്പിച്ച രാജ്യമാണ് ഇറ്റലി


ജിയോ പ്ലാറ്റ്ഫോംമിൽ നിക്ഷേപം നടത്തിയ യുഎസിൽ നിന്നുള്ള ആഗോള കമ്പനി ആണ്  ജനറൽ അറ്റ്ലാന്റിക്

വംശനാശ ഭീഷണി നേരിടുന്ന സസ്യ ജാലങ്ങളുടെ സംരക്ഷണത്തെപ്പറ്റി റിപ്പോർട്ട് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ആണ് ഉത്തരാഖണ്ഡ് .

ലോക്ഡൗൺ സാഹചര്യത്തിൽ 3- 6 വയസുള്ള കുട്ടികളുടെ പോഷക കുറവ് പരിഹരിക്കാൻ കേരളം ആരംഭിച്ച പദദ്ധിയാണ് തേനമ്രുത് .

എംസിസിയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായ മുൻ താരമാണ് കുമാർ സംഗക്കാര .

ഈ വർഷം ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള പുരുഷ കായികതാരമായി ഫോർബ്സ് മാഗസിൻ തിരഞ്ഞെടുത്ത താരമാണ്  റോജർ ഫെഡറർ .


ഹോപ് ഓൺ - മൈ അഡ്വഞ്ചേഴ്സ് ഇൻ ബോട്ട്സ് , ട്രെയിൻസ് ആൻഡ് പ്ലെയിൻസ് എന്ന പുസ്തകം രചിച്ചത് റസ്കിൻ ബോണ്ട് ആണ്

അടുത്തിടെ ഇന്ത്യ 2 ദശലക്ഷം ഡോളർ ധനസഹായം നൽകിയ , പലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് യുഎൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി.

കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരതിനോടുള്ള ബഹുമാനാർഥം ജയ ഭാരതം എന്ന ഗാനം ആലപിച്ച ഗായികയാണ് ലതാ മങ്കേഷ്കർ

ഒളിംപിക്സ് ഹോക്കി ഫൈനലിൽ ഏറ്റവുമധികം ഗോൾ നേടിയത് ഇന്ത്യൻ താരമായ ബൽബീർ സിങ്  ആണ്.

 റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ റേറ്റ് ഇപ്പോൾ എത്ര ശതമാനമാണ് 4 ശതമാനം  ആണ് 

അടുത്തിടെ ഫെയ്സ്ബുക്ക് സ്വന്തമാക്കിയ ജിഐഎഫ് സെർച്ച് എൻ ജിൻ ആണ് ജിഫി.

ബിഹാറിലെ മധേപ്പുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയിൽ നിർമിച്ചു,  ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ 12000 എച്ച്പി ലോക്കോ മൊട്ടീവ് ആണ് WAG 12 ) 

ഇന്ത്യൻ നാവികസേന നിർമിച്ച തദ്ദേശ പേഴ്സനൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് ( പിപി )  ആണ്  നവരക്ഷക് 

കർഷകരുടെ ക്ഷേമം ലക്ഷ്യമാക്കികൊണ്ട് അന്നപൂർണ എന്ന സംരംഭം ആരംഭിച്ച സംസ്ഥാനംമാണ്  മഹാരാഷ്ട്ര

മേയ് മാസം കോവിഡ് വിമുക്തമായ കേന്ദ്ര ഭരണ പ്രദേശം ആണ് ലഡാക്ക്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്താലയം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷനാണ്  ആയുഷ് സജീവനി

രാജ്യത്തെ ഡ്രഗ് റഗുലേറ്ററി സിം പരിഷ്കാരത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ഉന്നതതല കമ്മിറ്റി യുടെ തലവൻ ആയി തിരഞെടുത്തത് രാജേഷഭൂഷനെ ആണ്

മറ്റു സംസ്ഥാനങ്ങളിൽ നിന്നു തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനായി മൈഗ്രന്റ് കമ്മിഷൻ ആരംഭിച്ച സംസ്ഥാനം ആണ് ഉത്തർപ്രദേശ് 



തൊഴിലാളികൾക്ക് 2 % പലിശ നിരക്കിൽ ഒരു ലക്ഷം രൂപ വായ്പ ലഭ്യമാക്കുന്ന " ആത്മനിർഭർ സഹായ് യോജന ' തുടങ്ങിയ സംസ്ഥാനം ആണ് ഗുജറാത്ത്.

ഫോർബ്സ് റിപ്പോർട്ട് പ്രകാരം ലോകത്ത് ഈ കൊല്ലം എറ്റവും കൂടുതൽ പ്രതിഫലം നേടിയ വനിതാ കായിക താരമാണ് നവോമി ഒസാക്ക

2021 ൽ നടക്കുന്ന ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിനു വേദിയാകുന്ന രാജ്യമാണ്  സ്പെയിൻ .


ഇന്ത്യയിലാദ്യമായി പോർട്സിനു വ്യവസായിക പദവി നൽകിയ ഇന്ത്യ യിലെ ആദ്യ സംസ്ഥാനം ആണ് മിസോറം

കോവിഡ്- 19 മഹാമാരിക്കു കാരണമായ വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട ലോകാരോഗ്യസംഘടനയുടെ ഫോറം ആണ് ലോക ആരോഗ്യ അസംബ്ലി

Post a Comment

Previous Post Next Post