Central police vacancy 2020

Central police vacancy - 2020




  • ബിരുദകാർക്ക് 1703 അവസരങ്ങൾ
  • ശമ്പളം 35400 മുതൽ 112400 വരെ
  • അവസാന തീയതി  16-07-2020
  • ഡെൽഹി പോലീസിൽ 169 ഒഴിവുകളും സിഎപിഎഫി - ൽ 1534 ഒഴിവുകളും ഉണ്ട്.  വിദ്യാഭ്യാസ യോഗ്യത അംഗീകൃത ബിരുതം/തതുല്ല്യം
  • ഡൽഹി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർക്ക് ഡ്രൈവിംഗ് ലൈസൻസ് വേണം (LMV &  2WHEELER)


* ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി : 17-06-2020 മുതൽ 16-07-2020 വരെ
* ഓൺലൈൻ ആയി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി : 18-07-2020 (23:30)
* ഓഫ്‌ലൈൻ ആയും ഫീസ് അടക്കാം,  അവസാന തീയതിയും സമയവും: 20-07-2020 (23:30)
* ചലാൻ വഴി പണമടയ്ക്കുന്നതിനുള്ള അവസാന തീയതി (ബാങ്കിന്റെ പ്രവൃത്തി സമയങ്ങളിൽ): 22-07-2020
* കമ്പ്യൂട്ടറിൽ ഉള്ള പരീക്ഷ - (പേപ്പർ -1): 29-09-2020 മുതൽ 05-10-2020 വരെ നടക്കും
* കമ്പ്യൂട്ടറിൽ ഉള്ള രണ്ടാമത്തെ പരീക്ഷ തീയതി (പേപ്പർ -2) : 01-03-2021


S.I in Delhi Police  (Male) - 91

S.I (Female)  in Delhi Police - 78
Central Armed Police Forces (CAPFs) - 1534

 CRPF  1072
 BSF 244
 ITBP 43
 SSB 16
 CISF 20

വിദ്യാഭ്യാസ / മറ്റു യോഗ്യതകൾ

·        എല്ലാ തസ്തികകളിലെയും വിദ്യാഭ്യാസ യോഗ്യത അംഗീകൃത ബിരുദമാണ് അല്ലെങ്കിൽ തത്തുല്യം

ശാരീരിക യോഗ്യത –


ഉയരം


പുരുഷൻ - 170 സെ.മി
(എസ് സി / എസ് ടി – 162.5)
സ്ത്രീ - 157 സെ.മി (എസ് സി / എസ് ടി 154 സെ.മി )

നെഞ്ചളവ്
പുരുഷൻ - 80 – 85 സെ.മി
(എസ് സി / എസ് ടി – 77-82 സെ.മി)

പ്രായം :

20 - 25 ( SC / ST  5 വർഷവും ഒബിസി 3 വർഷവും , വിഥവകൾക്ക് 35 വയസു വരെയും , വിമുക്ത ഭടന്മാർക്ക് ചട്ടപ്രകാരമുള്ള ഇളവും ലഭിക്കും )
തുല്യത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ, അത്തരം ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടി വരും.

അപേക്ഷ ഫീസ്:

നൽകേണ്ട ഫീസ് : 100 / - രൂപ ( നൂറു രൂപ ).
വനിതാ സ്ഥാനാർത്ഥികളും പട്ടികജാതി , പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കും ഫീസ് ഇല്ല.

പരീക്ഷാ രീതി:

പരീക്ഷയിൽ പേപ്പർ -1, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി) / ഫിസിക്കൽ എൻ‌ഡുറൻസ് എന്നിവ ഉണ്ട്
മെഡിക്കൽ സ്റ്റാൻ‌ഡേർഡ് (എല്ലാ പോസ്റ്റുകൾ‌ക്കും):
മെഡിക്കൽ പരീക്ഷ,  പേപ്പർ -2 ൽ യോഗ്യത നേടിയ എല്ലാ ഉദ്യോഗാർത്ഥിക ൾക്കും  ഉണ്ടായിരിക്കും
സി‌എ‌പി‌എഫുകളുടെ മെഡിക്കൽ ഓഫീസർ‌ അല്ലെങ്കിൽ‌ മറ്റേതെങ്കിലും മെഡിക്കൽ‌ ഓഫീസർ‌ വൈദ്യശാസ്ത്രപരമായി പരിശോധിക്കും
ഏതെങ്കിലും കേന്ദ്ര / സംസ്ഥാന സർക്കാരിന്റെ ഗ്രേഡ് -1 ലെ ഓഫീസർ അല്ലെങ്കിൽ അസിസ്റ്റന്റ് സർജൻ ആയിരിക്കും പരിശോധിക്കുക.
ആശുപത്രി / ഡിസ്പെൻസറി യോഗ്യതയില്ലാത്തവരാണെന്ന് കണ്ടെത്തിയാൽ അപേക്ഷകരെ അത് അറിയിക്കും അവർക്ക് റിവ്യൂ മെഡിക്കൽ ബോർഡിന് മുമ്പായി അപ്പീൽ നൽകാം
അതിനുള്ള സമയപരിധി 15 ദിവസമാണ്. റീ മെഡിക്കൽ ബോർഡ് / റിവ്യൂ മെഡിക്കൽ ബോർഡ്ൻറ തീരുമാനം അന്തിമമായിരിക്കും,  കൂടാതെ റീമെഡിക്കൽ ബോർഡ് / റിവ്യൂ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിനെതിരെ പിന്നെ അപ്പീൽ ചെയ്യാൻ സാധിക്കില്ല .

കണ്ണിൻറ കാഴ്ച:


കുറഞ്ഞ വിദൂര കാഴ്ച 6/6 (മികച്ച കണ്ണ്), 6/9 (മോശം കണ്ണ്) എന്നിവ ആയിരിക്കണം
രണ്ട് കണ്ണുകളും കണ്ണട ധരിക്കാത്തതും ശസ്ത്രക്രിയ നടത്താത്തതും ആയിരിക്കണം.
ഉദ്യോഗാർത്ഥിക്ക് കൂട്ടിമുട്ടുന്ന കാൽമുട്ട്, പരന്ന കാൽ, വെരിക്കോസ് വെയിൻ, കോങ്കണ്ണ് എന്നിവ ഉണ്ടായിരിക്കരുത്
നല്ല മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരും ശാരീരിക വൈകല്യങ്ങൾ ഒന്നും ഉണ്ടാകാനും പാടില്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും www.ssc.nic.in  സന്ദർശിക്കുക

Post a Comment

Previous Post Next Post